പത്താം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം ; 34കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24ന് രാവിലെ വിദ്യാര്‍ത്ഥിനി സ്കൂളിൽ പോകുന്നതിനിടെയാണ് സംഭവം. പെണ്‍കുട്ടിയും സഹോദരനും സ്കൂളിലേക്ക് പോകുന്നതിനിടെ ബൈക്കിൽ എത്തിയ പ്രതി സ്കൂളിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റുകയായിരുന്നു. തുടര്‍ന്ന് സഹോദരനെ വഴിയിൽ ഇറക്കിയശേഷം കടയിൽ പോയി മിഠായി വാങ്ങി വരാമെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കൊണ്ട് കടയിൽ പോയി മിഠായി വാങ്ങിയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

29ന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ. സംഭവ ദിവസം പ്രതി കുട്ടികളെ കാത്തു നിൽക്കുന്നതിന്‍റെയും പെണ്‍കുട്ടിയെ ബൈക്കിൽ കയറ്റി കടയിൽ കൊണ്ടുപോയി മിഠായി വാങ്ങി തിരികെ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...