എട്ടുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം : തേക്കുതോട് സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ മാത്തൂർ അമ്പലത്തിന് സമീപം അമ്പാടി ഭവനം വീട്ടിൽ നിന്നും തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കൽ വീട്ടിൽ അനീഷ് ( 27 )ആണ് പിടിയിലായത്. 20 ന് വൈകിട്ട് നാലരയോടെ ഇയാളുടെ വീടിന്റെ ഹാളിൽ വെച്ചാണ് സംഭവം. കുട്ടി സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതിനെതുടർന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നിന്നും 27 ന് പോലീസിനെ വിവരം അറിയിച്ചു.

ഉടനെതന്നെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം എസ് ഐ ജയരാജ് പണിക്കർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ വി കെ വിജയരാഘവന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്തു. പ്രതിയെ കരിമാൻതോട്ടിൽ നിന്നും ഉടനടി പിടികൂടി. സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് രാവിലെ 11ന് അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...