സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ ആണ് (40) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.  സീറ്റില്‍ ഇരിക്കുകയായിരുന്ന  രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വെച്ച്‌ ഇയാളുടെ മാസ്‌ക് വലിച്ചൂരി.

തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവെച്ച്‌ പോലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പോലീസിലെ ഡ്രൈവറാണെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്. ഇരിങ്ങാലക്കുട സി.ഐ: അനീഷ് കരീം കേസ് രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയില്‍ പ്രതിയെ ഹാജരാക്കി. പ്രതിഭാഗം ജാമ്യം നല്‍കണമെന്ന് വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍റില്‍ വിട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ ; 533% അധികം

0
പത്തനംതിട്ട : കഴിഞ്ഞ മൂന്ന് ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ....

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...