ശിവഗിരി പ്രദേശത്ത് യുവാവ് കിണറ്റില്‍ വീണ് മൂന്ന് ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : ശിവഗിരി പ്രദേശത്ത് യുവാവ് കിണറ്റില്‍ വീണ് മൂന്ന് ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. എം.ജി കോളനി ശ്രീനി ഭവനില്‍ മനോജ് (42)ആണ് കിണറ്റില്‍ വീണത്. ശിവഗിരി സ്വദേശിയായ മണിലാല്‍ എന്ന ആളിന്റെ കിണര്‍ വൃത്തിയാക്കുന്നതിനു ഇറങ്ങവേ കാല്‍തെറ്റിയാണ് 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. മനോജ് ഒറ്റയ്ക്കാണ് സാധാരണ പണിക്ക് പോകുന്നത്.

രണ്ടു ദിവസത്തിലേറെ കിണറിനകത്ത് കിടന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. വൈകുന്നേരം ആയിട്ടും മനോജ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ശിവഗിരി പ്രദേശത്ത് പണിക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവം നടന്ന ഭാഗത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കിണറ്റില്‍ നിന്നു നിലവിളി കേട്ടത്. ഫയര്‍ഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...