വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം ; ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റ് റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കഞ്ഞിക്കുഴി എന്‍എസ്‌എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ ഇന്നലെ റിമാന്‍ഡിലായി.ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റായിരുന്ന ഹരി ആര്‍ വിശ്വനാഥാണ് റിമാന്‍ഡിലായത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഇയാള്‍ കഞ്ഞിക്കുഴി സിഐക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള സ്‌കൂളില്‍ വെച്ചാണ് വിദ്യാത്ഥികള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പലതവണ ഒളിഞ്ഞു നോക്കി.

ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തു. ഓഗസ്റ്റ് 12 മുതല്‍ 18 വരെയാണ് സ്‌കൂളില്‍ എന്‍എസ്‌എസ് ക്യാമ്പ്നടന്നത്. 20 നാണ് സംഭവം. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി രണ്ടു കേസുകള്‍ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഹരി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതില്‍ ഒരു കേസില്‍ ജാമ്യം അനുവദിക്കുകയും രണ്ടാമത്തേതില്‍ പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...