ഡൗൺ പരിശോധനയുടെ മറവിൽ ലൈംഗിക പീഡനം ; ബെംഗളൂരു എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ലൈംഗിക പീഡന പരാതിയിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ. പാറ്റ്-ഡൗൺ പരിശോധനയുടെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന കൊറിയൻ യുവതിയുടെ പരാതിയിലാണ് നടപടി. മുഹമ്മദ് അഫാൻ എന്നയാളാണ് പിടിയിലായത്. പരാതിയെത്തുടർന്ന് എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരശോധിച്ചിരുന്നു. ജനുവരി 19 തിങ്കളാഴ്ച കൊറിയയിലേക്കുള്ള വിമാനത്തിൽ കയറാൻ എത്തിയതായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ടെർമിനലിലേക്ക് പോകുകയായിരുന്നു. യുവതിയുടെഅടുത്ത് ചെന്ന അഫാൻ ആദ്യം ടിക്കറ്റ് കാണിക്കാൻ പറഞ്ഞു. തുടർന്ന് അവരുടെ ചെക്ക്-ഇൻ ലഗേജിൽ എന്തോ പ്രശ്നമുണ്ടെന്നും അത് ബീപ് ശബ്ദം പുറപ്പെടുവിച്ചുവെന്നും പറഞ്ഞു.

പതിവ് സ്‌ക്രീനിംഗ് കൗണ്ടറിലേക്ക് മടങ്ങാൻ സമയമെടുക്കുമെന്നും വിമാനം നഷ്ടപ്പെട്ടേക്കാമെന്നും അഫാൻ പറഞ്ഞതായി യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് പ്രത്യേകം പരിശോധിക്കണമെന്ന് പറഞ്ഞ് പുരുഷന്മാരുടെ ശുചിമുറിക്ക് സമീപം കൊണ്ടുപോയി. യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ മോശമായ രീതിയിൽ അവരുടെ ശരീരത്തിൽ കടന്നുപിടിച്ചു. എതിർത്തപ്പോൾ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞ് നടന്നുപോയതായും പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...