വീടുകളില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവില്‍ പിടിയില്‍. ഇയാളുടെ താമസസ്ഥലത്തു നിന്ന്‌ അടിവസ്ത്രങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി. 23കാരനായ അമല്‍ എന്‍. അജികുമാര്‍ എന്നയാളെയാണ്‌ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു വിദ്യാനഗറിലെ വീടുകളില്‍ കയറി ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. ടെറസിലും പരിസരങ്ങളിലും ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് താമസക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. മോഷ്ടിക്കുന്ന അടിവസ്ത്രങ്ങള്‍ ധരിച്ച് അമല്‍ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ടായിരുന്നു.

ഇതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തി. അടിവസ്ത്രങ്ങള്‍ ഇയാള്‍ താമസസ്ഥലത്ത് എല്ലാവരും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കാറുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അമല്‍ ജോലി തേടി ബംഗളൂരുവിലെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് ജോലിയൊന്നും ലഭിച്ചില്ല. ഹെബ്ബഗോഡി മേഖലയിലെ വാടകവീട്ടില്‍ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ഇയാള്‍. മോഷണത്തിനു പുറമേ സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...