പെണ്‍കുട്ടികളെ ഫെയ്‌സ്ബുക്ക് വഴി പരിചപ്പെട്ട് ലൈംഗിക ചൂഷണo ; വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  പെണ്‍കുട്ടികളെ ഫെയ്‌സ്ബുക്ക് വഴി പരിചപ്പെട്ട് പ്രണയത്തിലാകും, ലൈംഗിക ചൂഷണത്തിനുശേഷം പണവും മറ്റും തട്ടിയെടുത്ത് ഒഴിവാക്കും. ഒടുവില്‍ വ്യവസായിയുടെ മകന്‍ അറസ്റ്റില്‍. പ്രണയം നടിച്ച്‌ പീഡിപ്പിച്ചുവെന്ന എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയാണ് അറസ്റ്റിലായത്. ആലുവയില്‍ നിന്ന് കസബ പോലീസ് ആണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

2014-ല്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ അഞ്ചുവര്‍ഷത്തോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് പരാതി. പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന അശ്വിന്‍ കഴിഞ്ഞ ദിവസമാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ആലുവയില്‍ നിന്നും പോലീസ് പിടികൂടുന്നത്.

പൂഞ്ഞാര്‍ സ്വദേശിക്ക് വിസ വാഗ്ദാനംചെയ്ത് 3.5 ലക്ഷം രൂപ തട്ടിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ അശ്വിന്റെ സഹോദരന്‍ നേരത്തേ പോലീസ് പിടിയിലായിരുന്നു. കൊച്ചിയില്‍ വനിതാ ട്രാഫിക് വാര്‍ഡനെ മര്‍ദിച്ച കേസില്‍ മറ്റൊരു സഹോദരനും പ്രതിയായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...