വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തി ; കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെക്കുറിച്ചുളള സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെക്കുറിച്ചുളള സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ വിദേശയാത്ര നടത്തി. നാലു വീടുകള്‍ കളമശേരി മേഖലയില്‍ പത്തുവര്‍ഷത്തിനുളളില്‍ സക്കീര്‍ ഹുസൈന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സക്കീര്‍ ഹുസൈനെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

പാര്‍ട്ടി അംഗത്തിന്‍റെ തന്നെ പരാതിയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി കമീഷന്‍ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്. എറണാകുളത്തെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. ശിവന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാനസമിതി അംഗം സി.എം. ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാനും ജില്ല കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുമാണ് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്നായിരുന്നു പാര്‍ട്ടി ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ അന്ന് പ്രതികരിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...