ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച്‌ രവീന്ദ്രന് അറിവുണ്ടായിരുന്നു ; നിര്‍ണായക വെളിപ്പെടുത്തലുമായി കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

വടകര : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കെ.കെ രമ. ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച്‌ രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കെ.കെ രമ നടത്തിയിരിക്കുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10 ന് രവീന്ദ്രനെ ഇഡി ചോദ്യചെയ്യാനിരിക്കെയാണ് രമയുടെ നിര്‍ണായക വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ രവീന്ദ്രനും ചന്ദ്രശേഖരനും സുഹൃത്തുക്കളായിരുന്നുവെന്നും പാര്‍ട്ടിയിലെ വിഭാഗീയത അവരുടെ സൗഹൃദത്തേയും ബാധിച്ചുവെന്ന് രമ പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചും രവീന്ദ്രന് അറിവുണ്ടായിരുന്നെന്ന് രമ പറഞ്ഞു. പിണറായി വിജയന്റെ അടുപ്പക്കാരനായ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. രവീന്ദ്രനില്‍ നിന്നും അന്വേഷണം വൈകാതെ പിണറായി വിജയനിലേക്ക് എത്തിച്ചേരുമെന്നും രമ പറയുന്നു.

സിപിഎം തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതെ ആയിരിക്കുകയാണെന്ന് രമ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...