ലൈംഗിക ആനന്ദം ദൈവത്തിൽ നിന്നുള്ള സമ്മാനമാണ് ; ഫ്രാൻസിസ് മാർപ്പാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻ : ലൈംഗിക ആനന്ദം ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. അശ്ലീല ചിത്രങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലൈംഗികത എന്നത് വില നൽകേണ്ട ഒന്നായിരുന്നു. എന്നാൽ, അശ്ലീല ചിത്രങ്ങൾ കാരണം അത് മോശമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമുക്ക് പ്രണയത്തെ പ്രതിരോധിക്കണം. അശ്ലീല ചിത്രങ്ങൾക്കെതിരെ വിജയിക്കുക എന്നത് ജീവിതകാലം മുഴുവൻ ചെയ്യേണ്ട ഒരു കാര്യമാണ്. അശ്ലീലം ആസക്തിയായി മാറുമ്പോൾ അത് ഒരാളുടെ പെരുമാറ്റം മോശമായി മാറാൻ കാരണമാകുന്നു. ഇത് അപകടകരമായ ദുഷ്‌പ്രവണതതയിലേക്കും നയിക്കും. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ ഇത് നിങ്ങളെ അനുവദിക്കില്ല.

മറിച്ച് സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാൻ പോലും നിങ്ങളെ പ്രേരിപ്പിക്കുന്നു. അത് പ്രണയ ബന്ധത്തെ പോലും നശിപ്പിക്കുന്നു. ‘ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.ഇതാദ്യമായല്ല ഫ്രാൻസിസ് മാർപ്പാപ്പ അശ്ലീല ചിത്രങ്ങളുടെ അപകടത്തെ കുറിച്ച് പറയുന്നത്. 2022 ഒക്ടോബറിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. അശ്ലീല ചിത്രം കാണുന്ന വൈദികരെയും കന്യാസ്ത്രീകളെയും കുറിച്ച് തനിക്ക് അറിയാമെന്നും അദ്ദേഹം സമ്മതിച്ചു. അവരുടെ ഫോണിൽ നിന്നും വീഡിയോകൾ നീക്കം ചെയ്യാൻ ഉപദേശിച്ചുവെന്നും അതുണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് മനസിലാക്കി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകളെ കുറിച്ച് മാത്രമല്ല, എല്ലാത്തിനെ കുറിച്ചുമാണ് പരാമർശിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...