മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവിനെയാണ് കുമളി പോലീസ് അറസ്റ്റു ചെയ്തത്. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മുടി വെട്ടാനെത്തിയ കുട്ടിയെ ബൈക്കിൽ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളംവെച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കൾ നൽകിയ പരാതിയെ തുട‍ന്നാണ് പോലീസ് രജീവിനെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...