കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കാന്‍ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെത്തിയ ബിജെപി എംപി സ്വപന്‍ ദാസ് ഗുപ്തക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ പ്രഭാഷണം റദ്ദാക്കി എംപി മടങ്ങി. ദ് സിഎഎ-2019: അണ്ടര്‍സ്റ്റാന്‍ഡിംഗ് ദ ഇന്‍റര്‍പ്രട്ടേഷന്‍ എന്ന വിഷയത്തിലായിരുന്നു സ്വപന്‍ ദാസ് ഗുപ്ത സംസാരിക്കേണ്ടിയിരുന്നത്. വിശ്വഭാരതി പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു എംപിയുടെ പരിപാടി സംഘടിപ്പിച്ചത്. വിസി ബിദ്യുത് ചക്രബര്‍ത്തിയായിരുന്നു അധ്യക്ഷന്‍.
എന്നാല്‍ പരിപാടി തുടങ്ങുന്ന സമയമായ 3.30ന് മുമ്പേ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു. സ്വപന്‍ ദാസ്ഗുപ്ത എത്തിയപ്പോള്‍ തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം തുടങ്ങി. ജനങ്ങളെ മതാടിസ്ഥാത്തില്‍ ഭിന്നിപ്പിക്കുന്ന ഒന്നിനെയും രബീന്ദ്രനാഥ ടാഗോറിന്‍റെ വിശ്വഭാരതിയുടെ മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് സോംനാഥ് സോ പറഞ്ഞു. ബിജെപിക്കെതിരെയും ഹിന്ദുത്വക്കെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും വിദ്യാര്‍ത്ഥി നേതാവ് വ്യക്തമാക്കി.