കേന്ദ്രത്തിനെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല വിജയിപ്പിക്കണം : എസ്എഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെയില്‍വേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20ന് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ യാത്രാ ദുരിതം നേരിട്ടനുഭവിക്കുന്നവരാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം. കൃത്യതയില്ലാതെയോടുന്ന ട്രെയിനുകള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസിന് എത്താന്‍ ആവുന്നില്ല. പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ലക്ഷക്കണക്കിന് തസ്തികകള്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമന നിരോധനം മൂലം ഒഴിഞ്ഞു കിടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച് യുവാക്കളെ സ്വകാര്യ കുത്തകകളുടെ അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിതമാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തേണ്ട ഉത്തരവാദിത്തം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ട്.

കേരളത്തെ സാമ്പത്തികമായി ഉപരോധിച്ച് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് മൂലം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ഫെലോഷിപ്പ് വിതരണം ഉള്‍പ്പെടെ മുടങ്ങിക്കിടക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ വിഹിതം പോലും കൃത്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേവല രാഷ്ട്രീയ വിരോധം കാരണം കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് സ്വീകരിക്കുന്നത്. ഇതിനെല്ലാമെതിരെ കേരളത്തിന്റെ പ്രതിഷേധം ആര്‍ത്തലയ്ക്കുന്ന ജനുവരി 20 ന്റെ ചരിത്ര സമരം വിജയമാക്കി തീര്‍ക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...