കോട്ടയം: പാലാ പോളിടെക്നിക്കിൽ പോലീസിനുനേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. കെഎസ്യു-എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് കാമ്പസിലെത്തിയ പാലാ ഗ്രേഡ് എസ്ഐ അടക്കമുള്ള പോലീസുകാർക്കെതിരേയാണ് എസ്എഫ്ഐ നേതാക്കൾ ഭീഷണി മുഴക്കിയത്.
താൻ പോടോ… സാറേ, താൻ പോടോ അവിടന്ന്… താൻ പോയി തന്റെ പണി നോക്ക് എന്നിങ്ങനെയാണ് നേതാക്കൾ എസ്ഐയോട് പ്രതികരിച്ചത്. സംഭവത്തിൽ പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. വിഷ്ണു, സച്ചിന് കെ. രമണന്, അഭിഷേക് ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്.