കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറക്കുവാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്വേഷ പ്രചരണം ലക്ഷ്യമാക്കിയും കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറക്കുവാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. മതനിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച കേരളത്തിന്റെ മതേതരത്വ മണ്ണിനെ മലിനമാക്കി, വർ​ഗീയതയുടെ വിത്ത് വിതക്കുവാനുള്ള സംഘപരിവാർ വർ​ഗീയ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്നും എസ്എഫ്ഐ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി ഇറങ്ങുന്ന ദി കേരള സ്റ്റോറി രണ്ടാം ഭാഗം : സാംസ്കാരിക ബഹുസ്വരതയുടെ മേലുള്ള കടന്നു കയറ്റം, ഘപരിവാർ അജണ്ടയെ നടപ്പാക്കാൻ അനുവദിക്കില്ല – എസ് എഫ് ഐവിദ്വേഷ പ്രചരണം ലക്ഷ്യമാക്കിയും കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകർക്കുവാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറക്കുവാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. മതനിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച പോരാട്ടങ്ങളിലൂടെ കരുത്താർജ്ജിച്ച കേരളത്തിന്റെ മതേതരത്വ മണ്ണിനെ മലിനമാക്കി, വർഗ്ഗീയതയുടെ വിത്ത് വിതക്കുവാനുള്ള സംഘപരിവാർ വർഗ്ഗീയ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിത്. അപരമതവിദ്വേഷത്തിന്റെ വിഷം കുത്തിവക്കുവാൻ കൊതിപൂണ്ട് ദി കേരള സ്റ്റോറി – ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോൾ തന്നെ കേരളത്തിലെ മതേതര വിശ്വാസികൾ ഒന്നടങ്കം ചേർന്ന് നിന്ന് വിദ്വേഷ പ്രചരണത്തെ പ്രതിരോധിച്ചു. എന്നാൽ വർഗ്ഗീയതയാൽ വിഷലിപ്തമാകാത്ത കേരളത്തിന്റെ മതേതര അടിത്തറയെ തകർക്കുവാൻ വിറളിപൂണ്ടുകൊണ്ടാണ് സംഘപരിവാരം സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള നീക്കം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...