എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് ഇടക്കാല ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് ഇടക്കാല ജാമ്യം. പരീക്ഷയെഴുതുന്നതിനായാണ് ജാമ്യം അനുവദിച്ചത്. നാളെ മുതൽ അടുത്ത മാസം എട്ട് വരെയാണ് ജാമ്യം.

2018ല്‍ വിദ്യാര്‍ത്ഥിയായ നിസാമുദ്ദീനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ശേഷം ആര്‍ഷോ ജാമ്യത്തിലിറങ്ങിയിരുന്നു.  എന്നാല്‍, ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചു.  ജാമ്യത്തിലിറങ്ങിയ ആര്‍ഷോ വീണ്ടും വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ജാമ്യം റദ്ദാക്കി.  ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ എറണാകുളം എ.സി.പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.  എന്നാല്‍, ഇയാള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നില്ല.

പോലീസ് അന്വേഷിച്ച്‌ കണ്ടെത്താത്ത പ്രതി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും വേദികളിലും സജീവമായതോടെ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തി.  എറണാകുളം ജില്ല ഭാരവാഹിയായിരുന്ന പി.എം. ആര്‍ഷോയെ ഇതിനിടെ സംസ്ഥാന സെക്രട്ടറിയായി പെരുന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു.   പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടും ആര്‍ഷോയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡി.ജി.പി, കൊച്ചി സിറ്റി പോലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആര്‍ഷോ അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...