നിലവില്‍ ഉള്ള സ്‌കൂളുകള്‍ പെട്ടെന്ന് മിക്‌സഡാക്കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിലവില്‍ ഉള്ള സ്‌കൂളുകള്‍ പെട്ടെന്ന് മിക്‌സഡാക്കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പി.ടി.എ തീരുമാനം എന്നിവ പരിഗണിച്ച്‌ മാത്രമേ സ്‌കൂളുകള്‍ മിക്‌സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18 സ്‌കൂളുകള്‍ നിലവില്‍ മിക്‌സഡായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തില്‍ പഠനം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിര്‍ണ്ണായകമാകും. സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പടെ ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും ലിംഗ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ സഹചര്യമൊരുക്കുന്ന സഹ വിദ്യാഭ്യാസ സംവിധാനമൊരുക്കണമെന്നാണ് ബാലവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുനലൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ണ്ണായക ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...