ഹാജർനില പൂജ്യമായിട്ടും സെമസ്റ്റർ‌ പരീക്ഷയ്ക്ക് ഹാൾ‌ ടിക്കറ്റ് ; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍‌ഗ്രസ്. ഹാജര്‍ നില പൂജ്യമായിട്ടും സെമസ്റ്റര്‍ പരീക്ഷയ്ക്ക് അര്‍ഷോയ്ക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് അര്‍ഷോ. ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. ഹാള്‍ ടിക്കറ്റ് അനുവദിച്ചതിന് പിന്നില്‍ മഹരാജാസ് കോളേജിലെ ഇടത് അനുകൂല അധ്യാപകരാണെന്ന് പരാതിയില്‍ പറയുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ടിക്കാറ്റാണ് കോളേജ് അനുവദിച്ചത്. ഹാജര്‍ പൂജ്യം ശതമാനമുള്ള അര്‍ഷോയ്ക്ക് ഹാള്‍ ടിക്കറ്റ് നല്‍കാന്‍ എങ്ങനെ സാധിക്കുമെന്ന് പരാതിയില്‍ ചോദിക്കുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ അര്‍ഷോ ജാമ്യ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.

2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും അര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അര്‍ഷോയെ പോലീസ് അറസ്റ്റ് ചെയ്തത്. എഐഎസ്‌എഫ് വനിതാ നേതാവായ നിമിഷയെ എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും അര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച്‌ ആക്ഷേപിച്ചു എന്ന പരാതിയാണ് അര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...