പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല ; എസ്.എഫ്.ഐ.ഒ – യോട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് എസ്.എഫ്.ഐ.ഒ – യോട് ഹൈക്കോടതി. നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം, ഇല്ലെങ്കില്‍ എന്താണ് സ്വീകരിക്കുന്ന നടപടിയെന്നും ഫെബ്രുവരി 21 നു മുമ്പ് കോടതിയെ അറിയിക്കണം. പി.ജി.ഐ.എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ ക്കുനേരെയുണ്ടായത്.

2014 രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് മേരിക്കുട്ടി ദാനിയേല്‍ ഇപ്പോള്‍ വിദേശത്ത് കഴിയുന്നത്‌. മകള്‍ ഷൈലയും ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടനുമാണ് ഓസ്ട്രേലിയയില്‍  ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് . റോയിയും കുടുംബവും ഓസ്ട്രേലിയയിലേക്ക് രക്ഷപെടാന്‍ കാത്തിരിക്കെയാണ് തട്ടിപ്പ് വാര്‍ത്ത പുറത്താകുന്നത്. ഇതോടെ എല്ലാ പദ്ധതികളും പൊളിയുകയായിരുന്നു. പോപ്പുലര്‍ നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ യാണ് 2014 ലെ കേസും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മേരിക്കുട്ടി ദാനിയേല്‍ ഓസ്ട്രേലിയയിലേക്ക് കടന്ന കാര്യവും കോടതിയെ അറിയിച്ചത്.

നാളിതുവരെയുള്ള അന്വേഷണ പുരോഗതി എസ്.എഫ്.ഐ.ഒ ഇന്ന് ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നും അവധി ചോദിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകുവാനാണ് അവര്‍ തുനിഞ്ഞത്. ഇതിനെതിരെയാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ അനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ കോടതിയില്‍ ഹാജരായി.https://pathanamthittamedia.com/cbi-enquiry-popular-finance-scam-kerala-high-court-pgia/

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...