ശബരിമലയിൽ പരമാവധി സർവീസ് നടത്തണം ; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നടത്തിയ ചികിത്സാ ക്രമീകരണങ്ങൾ സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി എത്ര തീർത്ഥാടകർ പ്രത്യേക ക്യൂ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് കോടതിക്ക് കണക്ക് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിർദേശം.

തിരക്കിന്‍റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് പമ്പയിൽ കുറഞ്ഞത് 10 ബസുകളെങ്കിലും വേണമെന്നും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...