തിരുവനന്തപുരം : സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എ മാരായ ഷാഫി പറമ്പിലിനേയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഇന്ന് ഉച്ചയോടെ സമരപ്പന്തലിലെത്തി ഇരുവരേയും പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. നിരാഹാരം ഒമ്പത് ദിവസം കഴിഞ്ഞതോടെയാണ് എംഎല്‍എമാരുടെ ആരോഗ്യനില മോശമായത്. ഇരുവരെയും വൈകിട്ടോടെ സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്.