കണ്ണൂര്‍ : കണ്ണൂരില്‍ കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധമായെത്തി റിമാന്റിലായ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്‌ച്ച രാവിലെ 11:45 നാണ് ഷാഫി പറമ്പില്‍, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ രാഹുല്‍, കെ കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴഎന്നിവര്‍ കണ്ണൂര്‍ സബ് ജയിലിലെത്തിയത്.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാന്‍, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി പ്രനില്‍ മതുക്കോത്ത്, യഹിയ പള്ളിപ്പറമ്പ് എന്നിവരെയാണ് വ്യാഴാഴ്‌ച്ച ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. മേയര്‍ ടി.ഒ.മോഹനന്‍, മുസ് ലിം ലീഗ് നേതാവ് എംപി. മുഹമ്മദലി എന്നിവരും ഇന്നു രാവിലെ ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ സന്ദര്‍ശിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സബ് ജയില്‍ പരിസരത്ത് ശക്തമായ പോലീസ് സന്നാഹമാണ് നേതാക്കളുടെ സന്ദര്‍ശന സമയത്തുണ്ടായിരുന്നത്.