രാഹുൽ പി.വി.അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയിലാണെന്ന് ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയിലാണെന്നും വിഷയത്തിൽ പാർട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അതിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. പിണറായിസത്തിനെതിരെ ജയിക്കാൻ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ പരിഹാരമുണ്ടാക്കാൻ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനൊപ്പം ഉണ്ടാകും. പിവി അൻവര്‍ വിഷയം തീര്‍ത്തുകഴിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു.

അതിൽ കൂടുതലൊന്നും ഇനി പറയാനില്ല. കേരള സര്‍ക്കാരിന്‍റെ പരാജയം യുഡിഎഫ് തുറന്നുകാണിക്കും. ആശാവര്‍ക്കര്‍മാരുടെ പ്രശ്നം, അഴിമതി, ലഹരിയുടെ പേരിലുള്ള അരാജകത്വം അങ്ങനെ കുറെ പ്രശ്നങ്ങള്‍ തുറന്നുകാണിക്കും. അതെല്ലാം കാണുമ്പോള്‍ ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കും. നല്ല രീതിയിലാണ് യുഡിഎഫിന്‍റെ പ്രചാരണം മുന്നോട്ടുപോകുന്നത്. നന്നായി ജോലി ചെയ്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിന് ഫലമുണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...