തിരുവനന്തപുരം : കരിങ്കൊടി പ്രതിഷേധത്തെപോലും നേരിടാന്‍ ആര്‍ജ്ജവമില്ലാത്ത മുഖ്യമന്ത്രിയുടെ ഭീരുത്തം ശബരീനാഥിന്റെ അറസ്റ്റിലൂടെ വ്യക്തമായതെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. അറസ്റ്റ് വ്യാജമായുണ്ടാക്കിയതാണ്. ഇതിന് അവര്‍ അറസ്റ്റിലാകുന്ന രേഖ വ്യജരേഖയാണ്. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസിന്റേയും സര്‍ക്കാറിന്റേയും ഒരു ഔദാര്യവും വേണ്ട. കോടതിയിയിലും രാഷ്ട്രീയമായും നേരിടാന്‍ യൂത്ത്‌കോണ്‍ഗ്രസിന് അറിയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സാക്ഷിയായി വിളിച്ചുവരുത്തിയ ഒരാളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നത്. ഇത്തരം നടപടികൊണ്ടൊന്നും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യൂത്ത്‌കോണ്‍ഗ്രസ് അവസാനിക്കില്ല. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നരേന്ദ്രമോദിയുടെ സമീപനമാണ് പിണറായിക്കും. വിമാനത്തില്‍ ഗുണ്ടായിസം കാണിച്ച ഇ.പി ജയരാജനെതിരെ പോലീസ് കേസെടുക്കുന്നില്ല. പിണറായിയയുടെ അടിമകളെപോലെയാണ് പോലീസ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.