അറസ്റ്റ് വ്യാജമായുണ്ടാക്കിയതാണ് ; കോടതിയിയിലും രാഷ്ട്രീയമായും നേരിടാന്‍ യൂത്ത്‌കോണ്‍ഗ്രസിന് അറിയാമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരിങ്കൊടി പ്രതിഷേധത്തെപോലും നേരിടാന്‍ ആര്‍ജ്ജവമില്ലാത്ത മുഖ്യമന്ത്രിയുടെ ഭീരുത്തം ശബരീനാഥിന്റെ അറസ്റ്റിലൂടെ വ്യക്തമായതെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. അറസ്റ്റ് വ്യാജമായുണ്ടാക്കിയതാണ്. ഇതിന് അവര്‍ അറസ്റ്റിലാകുന്ന രേഖ വ്യജരേഖയാണ്. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസിന്റേയും സര്‍ക്കാറിന്റേയും ഒരു ഔദാര്യവും വേണ്ട. കോടതിയിയിലും രാഷ്ട്രീയമായും നേരിടാന്‍ യൂത്ത്‌കോണ്‍ഗ്രസിന് അറിയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സാക്ഷിയായി വിളിച്ചുവരുത്തിയ ഒരാളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നത്. ഇത്തരം നടപടികൊണ്ടൊന്നും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യൂത്ത്‌കോണ്‍ഗ്രസ് അവസാനിക്കില്ല. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നരേന്ദ്രമോദിയുടെ സമീപനമാണ് പിണറായിക്കും. വിമാനത്തില്‍ ഗുണ്ടായിസം കാണിച്ച ഇ.പി ജയരാജനെതിരെ പോലീസ് കേസെടുക്കുന്നില്ല. പിണറായിയയുടെ അടിമകളെപോലെയാണ് പോലീസ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...