വടകര: നവ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ വിഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസ് അയച്ചു. ഷാഫിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് ഇത്തരം സംഭവങ്ങൾ ബോധപൂർവം സൃഷ്ടിച്ചതെന്നും വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗിക ചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്ത ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു.ഡി.എഫ് പ്രവർത്തകർക്ക് സർവ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്നും അഡ്വ. കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിൽ കുറ്റപ്പെടുത്തി. നവ മാധ്യമങ്ങളിലെ ചിത്രങ്ങളും വ്യാജ വിഡിയോകളും മറ്റും അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.