ആന്റോ ആൻറണിയുടെ വിജയം സുനിശ്ചിതം ; പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

അടൂർ: പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വിജയം സുനിശ്ചിതമെന്ന് പഴകുളം മധു പറഞ്ഞു. പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കൈതപ്പറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. എൽഡിഎഫ് എൻഡിഎയും അങ്കലാപ്പിൽ ആയതുകൊണ്ട് തന്നെ യുഡിഎഫിന്റെ വിജയം നിശ്ചിതമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. അടൂർ ബ്ലോക്ക് പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാനഘട്ട പ്രചരണം ഊർജ്ജിതമാക്കണമെന്നും പരമാവധി ആളുകളെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാൻ കേരളത്തിൻറെ മതേതര മനസ്സ് ഒറ്റക്കെട്ടായി ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി അണിനിരക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആൻഡ് ആൻറണി പറഞ്ഞു. ഫാസിസത്തെ ചെറുത്തുനിൽക്കുവാൻ ശക്തിയുള്ള ഏക സംഘടന ഇന്റർനാഷണൽ കോൺഗ്രസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതയോടെ കൂടിയുള്ള ബൂത്ത് പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡി കെ ജോൺ, യുഡിഎഫ് അടൂർ നിയോജകമണ്ഡലം ചെയർ കെ. എസ്. ശിവകുമാർ, കൺവീനർ പഴകുളം ശിവദാസൻ, അടൂർ ബ്ലോക്ക് പ്രസിഡൻ്റ് എസ്. ബിനു, ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി.കണ്ണൻ, കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ, ഷൈജു ഇസ്മയിൽ, ബിനു, എസ്. ചക്കാലയിൽ, എസ് കൃഷ്ണകുമാർ, ജോബോയ് ജോസഫ്, ശ്രീദേവി ബാലകൃഷ്ണൻ, ജോസ് കുഴിവിള, എം. മേഴ്സി, അനിത കീഴൂട്ട്, പൊടിമോൻ. കെ. മാത്യു, സുരേഷ് കുഴിവേലി തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...