പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും : വിമര്‍ശനവുമായി ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബിജെപിയുടെ യുവം വേദിക്കു പുറത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനീഷിനെതിരായ പോലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. സമരം ചെയ്തവന്റെ മതം നോക്കി മുസ്ലിമായത് കൊണ്ട് മത സ്പര്‍ദ്ധ വളര്‍ത്തുന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുല്‍വാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതില്‍ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ചാണ് അനീഷ് പ്രതിഷേധിച്ചതെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം മോദി ഗോബാക്ക് മുദ്രാവാക്യം വിളിച്ച അനീഷ് എന്ന പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ കൈയേറ്റം ചെയ്തിരുന്നു. അനീഷിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു സ്ഥലത്തു നിന്ന് മാറ്റിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്നലെ കേരളത്തിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് യുവം പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്നലെ വൈകിട്ട് ആറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് യുവം 2023 നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...