തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്‍ സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത്ഷാ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്‍ സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ നടന്ന മെഗാ റാലിയില്‍ വെച്ചാണ് സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് അമിത് ഷാ സ്വാഗതം ചെയ്തത്.

എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്?. മമത ബാനര്‍ജിയുടെ അഴിമതി, സ്വജനപക്ഷപാതം എന്നിവയാണ് കാരണം. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകുമെന്നും അമിത് ഷാ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള അമിത് അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് സൂചന. ടാഗോറിന്റെയും ചന്ദ്ര വിദ്യാസാഗറിന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ജന്മനാടിനു മുന്നില്‍ തല കുമ്പിടുന്നു എന്നായിരുന്നു യാത്രയ്ക്ക് മുന്നോടിയായി അമിത് ഷാ ട്വീറ്റ് ചെയ്തത്.

അതേസമയം സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്ന് സുവേന്ദു അധികാരി ടിഎംസി പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. തന്റെ ആറ് പേജുള്ള കത്തില്‍ താന്‍ എന്ന വ്യക്തിയെ വിശ്വസിക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ടിഎംസി ആരുടേയും കുത്തകാധികാരത്തില്‍ പെടുന്നതല്ലെന്നും ഒരു വ്യക്തി ഒരു ദിവസം കൊണ്ട് നിര്‍മ്മിച്ചതല്ലെന്നും സുവേന്ദു വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

0
തൃശൂര്‍: തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ...

അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ...

0
ആലപ്പുഴ: അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം...

ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ

0
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം...