ഷഹീന്‍ ബാഗ് ; പോലീസ് അടച്ച പാതകള്‍ തുറക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഷഹീന്‍ ബാഗിന് സമീപം പോലീസ് അടച്ച പാതകള്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രക്ഷോഭകര്‍. കഴിഞ്ഞ മൂന്ന് ദിവസവും സമവായ ചര്‍ച്ചക്കെത്തിയ മധ്യസ്ഥസംഘത്തോട് ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. ഇന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും.

ഷഹീന്‍ ബാഗിന് സമീപത്തെ പ്രധാന റോഡുകളും സമാന്തര റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് അടച്ചുവയ്ക്കുന്നതിനെയാണ് സമരക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇതുകാരണമാണ് ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നത്. ചിലയിടങ്ങളില്‍ ബൈക്കുകള്‍ക്ക് കടന്നുപോകാന്‍ മാത്രമാണ് സൗകര്യമുള്ളത്.

ഡല്‍ഹി പോലീസിന്റെയും യുപി പോലീസിൻെറയും നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പ്രക്ഷോഭകര്‍ മധ്യസ്ഥ സംഘത്തോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഗതാഗത പ്രശ്‌നത്തില്‍ സുപ്രിംകോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുകയാണ് പ്രക്ഷോഭകര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...