എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാറൂഖ് സെയ്ഫി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി. കേസുമായി ബന്ധപ്പെട്ട് നിലവില്‍ വിശദമായ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. ഷാറൂഖ് സെയ്ഫിന്റെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്. ഇതിന് മുന്നോടിയായി പ്രതിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്ത പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കില്ല.

അതേസമയം ഇന്ന് രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരും. നാളെ ഷാറൂഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്കാണ് കേസില്‍ ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. കേസില്‍ പരസ്പരവിരുദ്ധമായിട്ടാണ് പ്രതി ഷാറൂഖ് സെയ്ഫി മൊഴികള്‍ നല്‍കിയിരിക്കുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാള്‍ നല്‍കിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പോലീസിനോട് വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...