ഇനി യുപിഐ വഴി ബാങ്ക് വായ്പയും, റിസര്‍വ് ബാങ്ക് പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: യുപിഐ വഴി ബാങ്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യുപിഐ വഴി നല്‍കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. നിലവില്‍ നിക്ഷേപങ്ങള്‍ക്കാണ് പ്രധാനമായി യുപിഐ സേവനം ഉപയോഗിക്കുന്നത്. യുപിഐ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. പണനയം പ്രഖ്യാപിച്ച് കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ തീരുമാനം അറിയിച്ചത്.

യുപിഐ വഴിയും ബാങ്ക് വായ്പ ലഭ്യമാക്കാനാണ് അനുമതി. വായ്പ നേടുന്നതിന് ഉപഭോക്താക്കള്‍ സാധാരണയായി നേരിടുന്ന അമിത സമയവും കൂടുതല്‍ പ്രയത്നവും ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച വായ്പ തുകയാണ് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍. മുന്‍കൂട്ടി അനുവദിച്ച തുകയില്‍ ഉപയോക്താവിന് ആവശ്യമായത് മാത്രം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ പിന്‍വലിച്ച തുകയ്ക്ക് മാത്രമേ പലിശ വരികയുള്ളൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...