പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷണറായി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷണറായി ചുമതലയേറ്റു. ഷാജഹാനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിലവിലെ കമ്മീഷണര്‍ വി. ഭാസ്​കര​ന്റെ കാലാവധി മാര്‍ച്ച്‌​ 31ന്​ അവസാനിച്ചിരുന്നു. അഞ്ചുവര്‍ഷമാണ്​ കാലാവധി.

ജൂലൈയില്‍ സര്‍വിസില്‍നിന്ന്​ വിരമിക്കേണ്ട മുതിര്‍ന്ന ഐ.എ.എസ്​ ഉദ്യോഗസ്ഥനായ എ.ഷാജഹാന്‍ നിരവധി സുപ്രധാന തസ്​തികകള്‍ കൈകാര്യം ചെയ്​തിരുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷ ക്ഷേമം, കായിക-യുവജന ക്ഷേമം വകുപ്പുകളുടെയും സെക്രട്ടറിയാണ്​. ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.ടി മിഷന്‍ തുടങ്ങിയവയുടെ ഡയറക്ടര്‍ എന്നീ സ്​ഥാനങ്ങളും വഹിച്ചു. മൂന്നുവര്‍ഷം കൊല്ലം ജില്ല കളക്ടര്‍ ആയിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം കോഓഡിനേറ്റര്‍, പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍ ചുമതലകളിലുമുണ്ടായിരുന്നു. തദ്ദേശ സെക്രട്ടറിയായിരിക്കെ, തദ്ദേശ ​തെരഞ്ഞെടുപ്പ്​ ചുമതല വഹിച്ചിട്ടുണ്ട്. 17 ​തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര ​നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

മാധ്യമപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിയാണ്​. ജേണലിസം -ആന്‍ഡ്​ കമ്യൂണിക്കേഷനിലും മാനേജ്മെന്‍റിലും ബിരുദാനന്തര ബിരുദമുണ്ട്. ഭാര്യ – എ. നജ്മ, മക്കള്‍: എസ്. അനീസ്, ഡോ. സിബ. മരുമക്കള്‍: ഡോ. എം.ടി. നിസാര്‍, ഡോ. ആല്‍ഫ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...