കൈകള്‍ കൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് അരുണ്‍ ശാഖയെ കൊലപ്പെടുത്തി ;ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുമ്പോള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാരക്കോണത്ത് അന്‍പൊത്തിയൊന്ന് വയസുകാരിയെ കൊലപ്പെടുത്തിയത് ഇരുപത്തെട്ടുവയസുകാരനായ ഭര്‍ത്താവ് തന്നെയെന്ന് പൊലീസ്. ശാഖയെ  കൈകള്‍ കൊണ്ട്  മുഖമമര്‍ത്തി ശ്വാസം മുട്ടിച്ചാണ് അരുണ്‍  കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു .

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായെങ്കിലും അരുണിന്‍റെ ക്രൂരമുഖം ശാഖ അറിഞ്ഞിരുന്നില്ല. അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നെങ്കിലും തന്നെ കൊലപ്പെടുത്താന്‍ തക്ക പകയും ദേഷ്യവും അരുണിന് ഉണ്ടാകുമെന്ന് ശാഖ തിരിച്ചറിഞ്ഞില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അരുണ്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശാഖ വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പറയുന്നു. ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഢംബര വീടും ഉണ്ട്. വിവാഹത്തിന് മുന്‍പ് 5 ലക്ഷത്തോളം രൂപയും കാറും അരുണിന് ശാഖ നല്‍കിയിരുന്നു. ഇതോടൊപ്പം റബര്‍ മരം ലീസിന് കൊടുത്തപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിച്ചെടുത്തിരുന്നു. സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്.

വിവാഹ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലി ശാഖയും അരുണും പതിവായി വഴക്കിടുമായിരുന്നു. ഭാര്യയ്ക്ക് പ്രായം കൂടുതലായതിനാല്‍ ചിത്രം കണ്ട് കൂട്ടുകാര്‍ കളിയാക്കുമെന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നത്. പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ അരുണ്‍ വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. താന്‍ വഞ്ചിതയാകുകയാണെന്ന് തിരിച്ചറിഞ്ഞ ശാഖ അതിനു സമ്മതിച്ചില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.

ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനായി അരുണ്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിന്‍റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...