ഷമീറിനെ മര്‍ദ്ദിച്ചത് ജയില്‍ ഉദ്യോസ്ഥരല്ലെന്നും പോലീസാണെന്നും പറയാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടതായി സുമയ്യ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അമ്പിളിക്കല കോവിഡ് സെന്‍ററിലെ കസ്റ്റഡിയില്‍ നിന്ന് മരണപ്പെട്ട ഷമീറിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ചത് ജയില്‍ ഉദ്യോസ്ഥരല്ലെന്നും പോലീസാണെന്നും പറയാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടതായി സുമയ്യ പറഞ്ഞു.

കാക്കനാട് ജയലില്‍ നേരിട്ടെത്തിയ ഋഷിരാജ് സിങ് തന്നോട് രണ്ട് മണിക്കൂറോളം സംസാരിച്ചെന്നും പോലീസ് മര്‍ദ്ദിച്ചെന്ന് പറയാന്‍ ആവശ്യപ്പെട്ടതോടെ തമ്മില്‍ തര്‍ക്കമായെന്നും സുമയ്യ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഷമീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പറഞ്ഞ സുമയ്യ സംശയമുള്ളവര്‍ക്ക് പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.

ഷമീറിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതു കണ്ടതായും സുമയ്യ പ്രതികരിച്ചു. കോവിഡ് സെന്‍ററില്‍ വെച്ചാണ് ഷമീറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഷമീറിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതു കണ്ടതായും സുമയ്യ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...