തോക്കില്‍ നിന്ന് വെടിപൊട്ടി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. ഉപ്പിലിക്കൈ മോനാച്ചയിലെ തെക്കേടത്ത് പരേതനായ പി കൃഷ്ണന്‍ – മാധവി ദമ്പതികളുടെ മകന്‍ എം ദാമോദരന്‍ (54) ആണ് മരിച്ചത്. ദാമോദരന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി താടിയെല്ല് തകര്‍ന്ന് ജമ്മു കാശ്മീരിലെ സൈനീക ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഓഗസ്റ്റ് 12 നായിരുന്നു സംഭവം.

ഇതിനിടയില്‍ മുറിവ് ഭേദമായി തുടങ്ങിയെങ്കിലും പെട്ടന്ന് നില ഗുരുതരമാവുകയും കാശ്മീരിലെ സൂപ്പര്‍ സെപഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാത്രി 10.30 മണിയോടെ മരണപ്പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് മൂത്ത മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടില്‍ വന്നത്. വിവാഹം കഴിഞ്ഞ് തിരിച്ച്‌ ജോലിക്കായി പോയതായിരുന്നു. ഭാര്യ: സ്വപ്ന. മക്കള്‍: ദൃശ്യ, മൃദുല (എം എല്‍ ടി വിദ്യാര്‍ത്ഥിനി)

മരുമകന്‍: നിമേഷ് (മസ്‌ക്കറ്റ്) സഹോദരങ്ങള്‍: ഭാര്‍ഗ്ഗവി, കല്യാണി, പരേതനായ രാഘവന്‍ (റിട്ട. സെയില്‍ ടാക്‌സ് സൂപ്രണ്ട്) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...