‘അമ്മ’ ഫണ്ട് ഉപയോഗിച്ച്‌ പത്തനാപുരത്ത് രണ്ട് വീട് നിര്‍മ്മിച്ച്‌ നല്‍കി ; ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ ഫണ്ട് ഉപയോഗിച്ച്‌ ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി. മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാര്‍ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകന്‍ ചോദിച്ചു.

തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി.വൈ എസ് പിയാണ് തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയത്. ‘അമ്മ’ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞതാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയില്‍ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

അച്ഛന്‍ തിലകനോട് കാട്ടിയത് തന്നെയാണ് അമ്മ താരസംഘടന തന്നോടും കാണിക്കുന്നതെന്ന് ഷമ്മി തിലകന്‍. തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...