നടന്‍ ഷമ്മിതിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ ഷമ്മിതിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗം മൊബൈലില്‍ ചിത്രീകരിച്ചതിനാണ് നടപടി. ഷമ്മി തിലകന്‍ യോഗത്തിന് എത്തിയിരുന്നില്ല. അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ജഗദീഷ് മാത്രമാണ് അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ കുറിച്ച്‌ അച്ചടക്ക സമിതിക്കു മുമ്പാകെ ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. നാലുതവണ ഷമ്മിയോട് ഹാജരാകാന്‍ അമ്മ നിര്‍ദേശിച്ചിരുന്നു.

പ്രസിഡന്റ് മോഹന്‍ ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ നിര്‍മാതാവും നടനും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന വിജയ് ബാബു പ​ങ്കെടുക്കുന്നുണ്ട്.വിജയ് ബാബുവിനെതിരെയുള്ള ബലാല്‍സംഗക്കേസ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആരോപണത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് സ്വയം മാറിനില്‍ക്കുന്ന താരത്തിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് അമ്മ.നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി എന്നിവയും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കും. അമ്മയു​ടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വതി നേരത്തേ രാജിവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...