തെറ്റുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയാറാണെന്ന് നടന്‍ ഷമ്മി തിലകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെറ്റുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയാറാണെന്ന് നടന്‍ ഷമ്മി തിലകന്‍. തന്‍റെ ഭാഗം ആരും കേട്ടിട്ടില്ല. തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്. പുറത്താക്കാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. താന്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ എന്തിനു വേണ്ടിയാണെന്ന് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അറിയില്ല. ഈ വിഷ‍യങ്ങള്‍ ചൂണ്ടിക്കാട്ടി ഭാരവാഹികള്‍ക്ക് നിരവധി കത്തുകള്‍ നല്‍കിയിട്ടുണ്ട്. അതിന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഈ കാര്യങ്ങള്‍ അറിയാതെ‍യാണ് തനിക്കെതിരെ അംഗങ്ങള്‍ പ്രതികരിച്ചിട്ടുള്ളതെന്നും ഷമ്മി പറഞ്ഞു.

1994ല്‍ അമ്മ എന്ന സംഘടന സ്ഥാപിതമായത് തന്‍റെ കൂടി പണം കൊണ്ടാണ്. സംഘടനയില്‍ മൂന്നാമതായി അംഗത്വമെടുത്ത വ്യക്തിയാണ് താന്‍. ഇന്നത്തെ വൈസ് പ്രസിഡന്‍റ് മണിയന്‍പിള്ള രാജുവാണ് അന്ന് അംഗത്വ പണം വാങ്ങിയത്. അമ്മക്ക് വേണ്ടി ലെറ്റര്‍പാഡ് അടിക്കാനായി തന്‍റെ പണമാണ് അന്ന് ഉപയോഗിച്ചത്. ആ ലെറ്റര്‍ പാഡില്‍ തന്നെ പുറത്താക്കിയ നോട്ടീസ് വരുമ്പോള്‍ പ്രതികരിക്കാമെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...