മനുഷ്യ മനസ്സിലെ മാലിന്യങ്ങൾ നീക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാവുമെന്ന് സ്വാമി ദയാനന്ദ സരസ്വതി

For full experience, Download our mobile application:
Get it on Google Play

റാന്നി : മനുഷ്യ മനസ്സിലെ മാലിന്യങ്ങൾ നീക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാവുമെന്ന് സ്വാമി ദയാനന്ദ സരസ്വതി പറഞ്ഞു. തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷന്റെ എഴുത്തിയേഴാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കൾക്കുവേണ്ടി നമ്മൾ സമ്പാദിച്ചു കൊടുക്കേണ്ടത് അറിവും അവബോധവും ആണ്. നല്ല മനുഷ്യരായി സമൂഹത്തിൽ ജീവിക്കാൻ അവരെ പഠിപ്പിക്കണം. കർമ്മത്തിലൂടെ വ്യക്തികളെ പാകപ്പെടുത്തി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് പ്രസിഡണ്ട് പി എൻ നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ എസ് വിജയൻ പരിഷത്തിന്റെ ഉപഹാരം സ്വാമിജിയിൽ നിന്നും ഏറ്റുവാങ്ങി. ശ്രീനി ശാസ്താം കോവിൽ, ജഗദമ്മ രാജൻ , ടിഎസ് സോമൻ ,പി ജി പ്രസാദ്, ടി.സി കുട്ടപ്പൻ നായർ, എ.എന്‍ ബാലൻ, രാജേഷ് അനമാഠം, ഭദ്രൻ കല്ലയ്ക്കൽ, ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...