Friday, March 29, 2024 12:59 pm

കോന്നി നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതി നവംബർ മാസത്തിൽ ടെൻഡർ ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ 11 പഞ്ചായത്തിലും നവംബർ മാസത്തോടെ ടെൻഡർ ചെയ്യുമെന്ന് അഡ്വക്കറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ചേർന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

Lok Sabha Elections 2024 - Kerala

കോന്നി നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടി രൂപയാണ് ചിലവഴിക്കുന്നത്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻ സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. റവന്യൂഭൂമി ലഭ്യമാകാത്ത ഇടങ്ങളിൽ പഞ്ചായത്തുകൾ പദ്ധതി വെച്ച് ഭൂമി വാങ്ങുവാനും എംഎൽഎ നിർദ്ദേശിച്ചു. പദ്ധതി ടെണ്ടർ ചെയ്യാൻ അഡ്വാൻസ് പൊസിഷൻ നൽകാനും തീരുമാനിച്ചു. പദ്ധതിയുടെ സർവ്വേ നടപടികൾ നടക്കുമ്പോൾ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലെയും റോഡുകളിൽക്കൂടി പൈപ്പ് ലൈൻ പോകുന്നത് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. പരമാവധി വേഗത്തിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കണമെന്ന് എംഎൽഎ പറഞ്ഞു.

പ്രമാടം പഞ്ചായത്തിൽ 9669 കുടുംബങ്ങളിലേക്ക് 102.8 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. കുളപ്പാറ, നെടും പാറ, പടപ്പു പാറ, കൊച്ചു മല എന്നിവിടങ്ങളിൽ ടാങ്കും, വ്യാഴി കടവിൽ കിണറും നിർമ്മിക്കും.
ജൂലൈ മാസം പ്രമാടം പഞ്ചായത്തിലെ സർവ്വേ പൂർത്തീകരിക്കും. ജൂൺ 25ന് പഞ്ചായത്ത് വാട്ടർ അതോറിറ്റി പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും.
സെപ്റ്റംബർ മാസം എസ്റ്റിമേറ്റ് സമർപ്പിക്കും. നവംബർ മാസം പ്രവർത്തി ടെണ്ടർ നടത്തും.

സീതത്തോട് പഞ്ചായത്തിൽ 5922 കുടുംബങ്ങളിൽ കണക്ഷൻ നൽകുന്നതിന് 51.5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സീതത്തോട് നിലക്കൽ പദ്ധതിയുടെ കോട്ടക്കുഴി സീതക്കുഴി ഗുരുനാഥൻ മണ്ണ് ഗുരുമന്ദിരം അളിയൻ മൂക്ക് എന്നിവിടങ്ങളിലെ 5 ടാങ്കും പദ്ധതിയുടെ ഭാഗമാകും. എട്ടാം ബ്ലോക്ക്, കോട്ടക്കുഴി തടം, തേവർമല പഞ്ഞി പാറ ഹരിജൻ കോളനി ഗവി മീനാർ കൊച്ചുപമ്പ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. 10 ദിവസത്തിനകം ലാൻഡ് ക്ലിയറൻസ് ചെയ്യും. ജൂലൈ 30 മുതൽ സർവ്വേ നടപടികൾ പൂർത്തീകരിക്കും. ആഗസ്റ്റ് പതിനഞ്ചിനു ഉള്ളിൽ എസ്റ്റിമേറ്റ് സമർപ്പിക്കും.

മലയാലപ്പുഴ പഞ്ചായത്തിൽ 4131 കുടുംബങ്ങളിൽ കണക്ഷന് നൽകുന്നതിനായി 63.28 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. മണിയാർ ഡാമിന് സമീപം ആണ് കിണർ സ്ഥാപിക്കുന്നത്. മോളൂത്ര മുരുപ്പ്, കാഞ്ഞിരപ്പാറ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. രണ്ടു സ്ഥലങ്ങളിലും ജൂൺ മാസം പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങും. ജൂൺ 24ന് പഞ്ചായത്ത് വാട്ടർ അതോറിറ്റി പ്രതിനിധികൾ സംയുക്ത പരിശോധന നടത്തും. ജൂലൈ മാസം സർവ്വേ നടപടികൾ പൂർത്തീകരിച്ച് സെപ്റ്റംബർ 15ന് എസ്റ്റിമേറ്റ് സമർപ്പിക്കും. ഒക്ടോബറിൽ ടെൻഡർ ചെയ്യും.

മൈലപ്ര പഞ്ചായത്തിൽ 2839 കുടുംബങ്ങൾക്ക് കണക്ക് നൽകുന്നതിനായി 36.11 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്. മണിയാർ ഡാമിനു സമീപ സ്ഥാപിക്കുന്ന കിണറിൽ നിന്നുള്ള ശുദ്ധജലം ആണ് ഉപയോഗിക്കുന്നത്. വല്യന്തി കാറ്റാടി ചീങ്കൽതടം എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. ടാങ്കുകൾ സ്ഥാപിക്കാനായി സ്വകാര്യ ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും.
ജൂലൈ മാസം സർവ്വേ പൂർത്തീകരിക്കുന്ന പദ്ധതി സെപ്റ്റംബർ മാസം എസ്റ്റിമേറ്റ് സമർപ്പിച്ച ഒക്ടോബർ മാസം ടെൻഡർ ചെയ്യും.

വള്ളിക്കോട് പഞ്ചായത്തിൽ 3311 കുടുംബങ്ങളിൽ കണക്ക് നൽകുന്നതിനായി 16.60 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. മറ്റു പഞ്ചായത്തുകളിലെ ടാങ്കുകളിൽ നിന്നും ശുദ്ധജലം എത്തിക്കുന്നതിനുള്ള കരട് പദ്ധതിയിലെ തീരുമാനം മാറ്റി വള്ളിക്കോട് പഞ്ചായത്തിൽ ആയി പ്രത്യേക ടാങ്ക് സ്ഥാപിക്കുവാൻ യോഗം തീരുമാനിച്ചു. ജൂലൈ 30ന് സർവ്വേ നടപടികൾ പൂർത്തീകരിക്കും. ആഗസ്റ്റ് 30ന് എസ്റ്റിമേറ്റ് സമർപ്പിക്കും. ഒക്ടോബറിൽ പദ്ധതി ടെൻഡർ ചെയ്യും.

തണ്ണിത്തോട് പഞ്ചായത്തിൽ 2841 കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് 17.54 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭ്യമായിരിക്കുന്നത്. തണ്ണിത്തോട് ആകെ 9 ടാങ്കുകളാണ് അതിൽ പറക്കുളം, മേലെപറക്കുളം, മൂർത്തി മണ്ണ്, കരിമാൻതോട്,വലിയ കുറവൻ പാറ,മേടപ്പാറ, മേക്കണ്ണം, ഇടക്ണ്ണം,ശ്രീരംഗ മുരുപ്പ് എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. പദ്ധതി സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റ് സമർപ്പിച്ചു ടെണ്ടർ നടപടിയായിട്ടുണ്ട്.

ഏനാദിമംഗലം പഞ്ചായത്തിൽ എണ്ണായിരത്തി മുപ്പത്തിഒന്ന് കുടുംബങ്ങൾക്ക് ആയി 105 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. കല്ലടയാറ്റിൽ പട്ടാഴി കടുവ തോട്ടിൽ കിണർ സ്ഥാപിച്ചു. അഞ്ചു മലയിൽ ഒന്നര ഏക്കർ സ്ഥലത്ത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. മുരുകൻകുന്ന് ചായലോട് എന്നിവിടങ്ങളിൽ ആണ് ടാങ്ക് സ്ഥാപിക്കുക. അഞ്ചുമലയിൽ ലഭിക്കേണ്ട ഒന്നര ഏക്കർ റവന്യൂഭൂമി 10 ദിവസത്തിനകം റവന്യൂ വകുപ്പിൽ നിന്നും ഉപയോഗ അനുമതി വാങ്ങി എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ നിർദ്ദേശിച്ചു.
ജൂലൈ മാസം സർവ്വേ പൂർത്തീകരിക്കുവാനും ആഗസ്റ്റ് മാസം എസ്റ്റിമേറ്റ് സമർപ്പിക്കുവാനും നവംബറിൽ പദ്ധതി ടെൻഡർ ചെയ്യും.

കോന്നി ഗ്രാമപഞ്ചായത്തിൽ 3660 കുടുംബങ്ങൾക്ക് നൽകുന്നതിന് 32.29 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. പൊന്തനാംകുഴിയിൽ വാട്ടർടാങ്ക് സ്ഥാപിക്കും. ഇളയാംകുന്നിൽ ഉള്ള ഒന്നരയേക്കർ റവന്യൂ ഭൂമിയിൽ
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. റവന്യൂ ഭൂമി പദ്ധതിക്കായി വാട്ടർ അതോറിറ്റിക്ക് ഉപയോഗാനുമതി ലഭിക്കുന്നതിനായി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുവാൻ എംഎൽഎ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതി ഒക്ടോബറിൽ ടെണ്ടർ ചെയ്യും.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ 3,688 ശുദ്ധജല കണക്ഷൻ നൽകുന്നതിനായി 37.06 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്. ഇതിൽ 1027 കുടുംബങ്ങൾക്കുള്ള കുടിവെള്ള കണക്ഷൻ കോന്നി മെഡിക്കൽ കോളേജ് ശുദ്ധജല പദ്ധതിയിൽ നിന്നും ആണ് നൽകുന്നത്. ഇതിനായി 13.5 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർക്ക് സമർപ്പിച്ചു. ബാക്കിയുള്ള 2661 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനായി ഇളയ കുഞ്ഞിനെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്റിൽ നിന്നുമെത്തുന്ന ജലം ഊട്ടുപാറ മുരുപ്പിൽ സ്‌ഥാപിക്കുന്ന ടാങ്കിൽ എത്തിക്കും. ആയി പഞ്ചായത്ത് സ്ഥലം വാങ്ങിച്ചു നൽകും. ജൂലൈ മാസം പദ്ധതി സർവേ നടപടികൾ പൂർത്തീകരിക്കും. സെപ്റ്റംബറിൽ എസ്റ്റിമേറ്റ് നൽകും. നവംബറിൽ പദ്ധതി ടെൻഡർ ചെയ്യും.

കലഞ്ഞൂർ പഞ്ചായത്തിൽ 11700 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്നതിനായി 116.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ മലനട,പടപ്പാറ അതിരുങ്കൽ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കും. അതിരുങ്കലും മലനടയിലും പഞ്ചായത്ത് സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങും. പടപ്പാറയിലെ റവന്യൂ ഭൂമി പദ്ധതിക്കായി ഉപയോഗാനുമതിക്കു ലഭ്യമാക്കുവാൻ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാൻ കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ നിർദ്ദേശിച്ചു. ഇനിയും വസ്തു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത മലനടയിൽ ജൂൺ 22ന് പഞ്ചായത്ത് വാട്ടർ അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്തി വസ്തു കണ്ടെത്താൻ എംഎൽഎ നിർദ്ദേശിച്ചു. കലഞ്ഞൂരിൽ പദ്ധതി ജൂലൈ 30 നുള്ളിൽ സർവ്വേ പൂർത്തീകരിക്കുവാനും ആഗസ്റ്റ് മാസം എസ്റ്റിമേറ്റ് സമർപ്പിച്ച് നവംബറിൽ ടെണ്ടർ ചെയ്യാനും തീരുമാനിച്ചു.

ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 4151 കുടുംബങ്ങൾക്ക് ശുദ്ധജലവിതരണം നൽകുന്നതിനായി 45.5 കോടി രൂപയുടെ ഭരണാനുമതി ആണ് ലഭിച്ചിരിക്കുന്നത്.
മണിയാർ ഡാം സ്ഥാപിക്കുന്ന ശുദ്ധജല കിണറിൽ നിന്നും എത്തിക്കുന്ന വെള്ളം ചിറ്റാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചു വിതരണം ചെയ്യും. വിവിധ സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനായി ഭൂമി പഞ്ചായത്ത് വിലകൊടുത്തു വാങ്ങും. ചതുരക്കള്ളി പാറ കമ്പകത്തും പാറ എന്നിവിടങ്ങളിലെ റവന്യൂ ഭൂമി പദ്ധതിക്കായി ലഭ്യമാക്കുവാൻ ജില്ലാകളക്ടർക്ക് കത്ത് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോട് എംഎൽഎ നിർദ്ദേശിച്ചു.

മീൻ കുഴി തടം വലിയകുളങ്ങര വാലി ബോട്ടം, വലിയകുളങ്ങര വാലി ടോപ്പ്, പൂവണ്ണം പതാലിൽ ടോപ്പ്, പൂവ് എണ്ണം പതാലിൽ ബോട്ടം, മൺപിലാവ് പുലയൻ പാറ ടോപ് , മൺ പിലാവ് പുലയൻ പാറ ബോട്ടം, നീലി പിലാവ് മൂന്നാം മല ടോപ്പ്,
നീലി പിലാവ് മൂന്നാം മല ബോട്ടം ,കട്ടച്ചിറ, തെക്കേക്കര ടോപ്പ്, തെക്കേക്കര ബോട്ടം, കൊടുമുടി എന്നിവിടങ്ങളിൽ സ്വകാര്യഭൂമി പഞ്ചായത്ത് വില കൊടുത്തു ഏറ്റെടുക്കും. ജൂലൈ മാസം സർവേ പൂർത്തിയാക്കും. സെപ്റ്റംബർ മാസം എസ്റ്റിമേറ്റ് സമർപ്പിക്കും. നവംബറിൽ പദ്ധതി ടെണ്ടർ ചെയ്യും.

പദ്ധതി വേഗത്തിൽ നടപ്പിലാക്കുവാൻ വാട്ടർ അതോറിറ്റി പഞ്ചായത്ത്‌ അധികൃതറുടെ യോഗം കൃത്യമായ ഇടവേളകളിൽ ചേർന്നു പുരോഗതി വിലയിരുത്തുമെന്നു എം എൽ എ അറിയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ യോടൊപ്പം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡണ്ട് മാരായ രാജഗോപാലൻ നായർ, ആർ മോഹനൻ നായർ, ജോബി റ്റി ഈശോ, ചന്ദ്രിക സുനിൽ, ടി വി പുഷ്പവല്ലി, രേഷ്മ മറിയം റോയി, എൻ നവനീത്, ഷീലാ കുമാരി ചാങ്ങയിൽ കുട്ടപ്പൻ, സജി കുളത്തുങ്കൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ മാരായ തുളസീധരൻ സുനിൽ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ധ്യ, അസിസ്റ്റന്റ് എൻജിനീയർ മാരായ അമ്പു ലാൽ, അനിൽകുമാർ, അനിൽ ബീന മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ യോഗത്തിൽ പങ്കെടുത്തില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട്ടെ ഭാരത് അരി വിതരണം : ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

0
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ...

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

0
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ...

പേരാമ്പ്രയില്‍ അനുവിന്റെ കൊലപാതകം : മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി...

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...