ഷാൻ വധക്കേസ് ; കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ വിധി 26ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷായെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജിയിൽ 26ന് വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയും ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്ന് സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.വി.ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഡിവൈ എസ്.പിക്ക് ഇതിനുള്ള അധികാരമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജില്ല പോലീസ് മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യാഗസ്ഥന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്നും റദ്ദാക്കാൻ നിയമത്തിൽ വകുപ്പുകളില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. 2021ഡിസംബർ 18നായിരുന്നു കൊലപാതകം. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 11 പേരാണ് പ്രതികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന്...

എസ്ഐആറിൽ പുറത്താക്കൽ തുടർന്ന് കേന്ദ്രം

0
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ...

സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ

0
അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം...

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോ. 24 മുതൽ 29 വരെ കോഴിക്കോട്ട്

0
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ...