വിലക്കിന് പരിഹാരം കാണണം ; ഷെയിന്‍ നിഗം അമ്മക്ക് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തനിക്കെതിരെയുള്ള സിനിമാ വിലക്കിന് പരിഹാരം കാണണമെന്ന് നടീനടന്‍മാരുടെ സംഘടനയായ അമ്മയ്ക്ക് ഷെയിന്‍ നിഗം കത്ത് നല്‍കി. തനിക്കെതിരെ നടക്കുന്നത് നുണപ്രചാരണമാണ്. എര്‍.ഡി.എക്സ് സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. നിര്‍മാതാവ് സോഫിയ പോളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കരാറില്‍ വ്യക്തത വരുത്താനാണ് സംവിധായകരുമായി ചര്‍ച്ചകള്‍ നടത്തിയതെന്നും ഷെയിന്‍ നിഗം അമ്മയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷെയിന്‍ നിഗത്തിനെ വിലക്കുന്നതെന്ന് നിര്‍മാതാവ് രഞ്ജിത്ത് വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. വലിയ ബുദ്ധിമുട്ടാണ് ഷെയിന്‍ സിനിമയുടെ സെറ്റില്‍ ഉണ്ടാക്കിയതെന്നും ഇതുകാരണം കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചെന്നും സോഫിയ പോള്‍ പരാതി നല്‍കിയിരുന്നു.

അതേസമയം ഇന്ന് രാവിലെയാണ് ഷെയിന്‍ നിഗം ആദ്യം സോഫിയ പോളിന് അയച്ച മെയിലും സോഫിയ പോള്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയ പരാതിയും പുറത്തുവന്നത്. ഷെയിന്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗില്‍ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയില്‍ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടര്‍ന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...