സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിൻറെ പ്രശ്നങ്ങളായി കണ്ടു പരിഹാരം കാണണം ; ഷാനിമോൾ ഉസ്മാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീകൾ നേരിടുന്ന എല്ലാ പ്രതികൂല പ്രശ്നങ്ങളെയും പൊതു സമൂഹത്തിൻറെ പ്രശ്നങ്ങളായി കണ്ടു പരിഹാരം കാണുവാൻ ഏവരും തയ്യാറാകണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീമതി ഷാനിമോൾ ഉസ്മാൻ പ്രസ്താവിച്ചു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ പി എസ്ടി എ ) സംസ്ഥാന വനിതാ ഫോറം സംഘടിപ്പിച്ച സംസ്ഥാനതല വനിത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരൂന്നു.

ദേശീയ അന്തർദേശീയ തലങ്ങളിൽ സ്ത്രീസമൂഹം നിരവധിയായ വെല്ലുവിളികളും അവഗണനകളും നേരിടുന്നുണ്ട് കഠിനമായ പ്രയത്നങ്ങളും അധ്വാനവുംകൊണ്ട് മുൻനിരയിലേക്ക് എത്തപ്പെടുന്ന വനിതകൾ പോലും പലപ്പോഴും പിന്തള്ളപ്പെട്ടു പോകുന്ന ദുരവസ്ഥ ഈ ദിനത്തിൽ പ്രത്യേക പരാമർശിക്കപ്പെടേണ്ടതാണ്. പല അവസരങ്ങളിലും സ്ത്രീകൾ അതിക്രമങ്ങൾക്ക് വിധേയരായപെടുമ്പോൾ ശരിയായ നിയമപരിരക്ഷ പോലും ലഭിക്കുന്നുണ്ടോ എന്നത് പരിശോധനാ വിധേയമാക്കണം. സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആണ് സ്ത്രീസമൂഹം ഏറ്റവും കൂടുതൽ ആക്രമ വിധേയമാക്കപ്പെട്ടിട്ടുള്ളത്.

വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിൽ കെപിഎസ് ടിയെ വനിതാ വിഭാഗത്തിന് ശ്രദ്ധേയമായ സംഭാവനകൾ ഉണ്ടാകണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന വനിതാ ചെയർപേഴ്സൺ ജയശ്രീ ജ്യോതി പ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻറ് എം. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി പ്രദീപ് ട്രഷറർ സന്തോഷ് കുമാർ , റഷീദഎം പി എന്നിവർ പ്രസംഗിച്ചു. സമകാലിക പ്രശ്നങ്ങളും സ്ത്രീശാക്തീകരണവും എന്ന സംവാദത്തിന് ഷാഹിദാ റഹ്മാൻ നേതൃത്വം നൽകി. വികെ കിങ്ങിണി , എസ് ജയ,എംഎസ് നിഷ , എസ്. സാവിത്രി ടീച്ചർ , ജി കെഗിരിജ ജുമൈലത്ത് ബീഗം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...