കല്ലമ്പലത്ത്‌ മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കല്ലമ്പലത്ത് അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാരെയാണ് അനസ് കുത്തിയത്. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. നാല് പോലീസുകാരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകള്‍ അതീവ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റിട്ടുള്ളത്. ഇവരെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അക്രമവിവരം അറിഞ്ഞ് കൂടുതല്‍ പോലീസുകാര്‍ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കാണ് കുത്തേറ്റത്. പാരിപ്പള്ളിയില്‍വെച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പോലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...