കോന്നി നാരായണപുരം ചന്തയിലെ ശുചിമുറി കെട്ടിടം തുറന്നു കൊടുക്കാത്തത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുഖ്യ മന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി കോന്നി ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകൾ ചേർന്ന് കോന്നി നാരായണപുരം ചന്തയിൽ നിർമ്മിച്ച ശുചിമുറി കെട്ടിടം വർഷങ്ങളായി തുറന്ന് നൽകാത്തത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വഴിയിടം ടേക്ക് എ ബ്രെക്ക് പദ്ധതിയുടെ ഭാഗമായി 22,50,000 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഹരിത കർമ്മ സേനക്കായിരുന്നു നിയന്ത്ര ചുമതല.

എന്നാൽ 2016 – 17വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകുവാൻ സാധിച്ചിട്ടില്ല. സാനിറ്ററി കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും കെട്ടിടത്തിനുള്ളിൽ ജല സേചന സൗകര്യം ലഭ്യമാകാത്തതാണ് ശുചിമുറി കെട്ടിടം പൊതു ജനങ്ങൾക്ക് തുറന്ന് നൽകാത്തത് എന്നാണ് അറിയുവാൻ കഴിയുന്നത്. കോന്നിയുടെ ഹൃദയമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോന്നി നാരായണപുരം ചന്തയിൽ എത്തുന്ന നിരവധി ആളുകൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം പാഴായി പോകുന്നത്.

വർഷങ്ങളായി യു ഡി എഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ചന്തയിലെ വ്യാപാരികളും ചന്തയിലെത്തുന്ന പൊതു ജനങ്ങളും പറയുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ ചന്തയിൽ പഞ്ചായത്ത് വക ശുചിമുറി കെട്ടിടവും നിലവിലില്ല. അഞ്ചാമത്തെ കെട്ടിടമാണ് ഈ തരത്തിൽ പാഴായി പോയത്.

ചന്തയിൽ രാവിലെ മുതൽ കച്ചവടത്തിനായി ഇരിക്കുന്ന വ്യാപാരികൾ അടക്കം ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം തെരുവ് നായകളുടെ വാസസ്ഥലമായി മാറുകയാണിപ്പോൾ. കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരോട് ഈ വിഷയത്തിൽ പരാതി ഉന്നയിച്ച് മടുത്തുവെന്നും വ്യാപാരികൾ പറയുന്നു. നിരവധി ആളുകൾക്ക് പ്രയോജനം ചെയ്യേണ്ട പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം പാഴായി പോകുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....