പത്തനംതിട്ട : എൻ സി പി പത്തനംതിട്ട ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ എ.സി ഷൺമുഖദാസ് അനുസ്മരണ സമ്മേളനം സി പി ഐ (എം) സംസ്ഥാന സമിതി അംഗവും റാന്നി മുൻ എം എൽ എ യു മായ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയ്ക്ക് എ.സി ഷൺമുഖദാസിന്റെ സംഭാവന വളരെ വലുതായിരുന്നു എന്നും, ആദർശ രാഷ്ട്രീയത്തിന്റെയും, ലളിത ജീവിതത്തിന്റെയും ഉടമയായിരുന്നു അന്തരിച്ച എ.സി ഷൺമുഖദാസ് എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ എൻ സി പി ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറി എ.അലാവുദ്ദീൻ, സംസ്ഥാന നിർവാഹകസമിതി അംഗം ചെറിയാൻ ജോർജ് തമ്പു, ദേശീയ സമിതി അംഗം ജോസ് കുറഞ്ഞൂർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.ബി നൈനാൻ, എം.മുഹമ്മദ് സാലി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിനു തെള്ളിയിൽ, ലാൽജി എബ്രഹാം, മാത്തൂർ സുരേഷ്, എ.കെ നാസർ, കലഞ്ഞൂർ മുരളി, ഗ്രിസ്സോ കോട്ടമണ്ണിൽ, സുനിൽ മംഗലത്ത്, സന്തോഷ് സൗപർണിക, അനീഷ് മത്തായി, രാജു ഉള്ളനാട്, പത്മ ഗിരീഷ്, ബീന ഷെരീഫ്, റിജിൻ കരമുണ്ടക്കൽ, ശ്രീ ഗണേഷ്, ബൈജു വടക്കേടത്ത്, ബെൻസൻ നെട്ടൂർ, തെരേസ ജോർജ്, റ്റി.എ ദാമോദരൻ, ജോജി തോമസ്, ബിജി ജോർജ്ജ് ശ്രീകുമാരി, സ്മിത.വി, ബിനോജ് തെന്നാടൻ, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു