എൻ.സി.പിയിലെ പിളർപ്പിനു ശേഷമുളള സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് ശരത് പവാർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: എൻ.സി.പിയുടെ പിളർപ്പിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ദേശീയ അധ്യക്ഷൻ ശരത് പവാർ പ്രത്യേക യോഗം വിളിച്ചു. മഹാരാഷ്ട്രയിൽ ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി നിലപാട് അടക്കം ചർച്ച ചെയ്യും. ജൂലൈ ആറിനാണ് യോഗം. അജിത് പവാർ ബി.ജെ.പി പാളയത്തിൽ എത്തിയതോടെ എൻ.സി.പി ആദ്യം ചെയ്തത് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു. ശരത് പവാറിന്റെ വിശ്വസ്തനായ ധീരേന്ദ്ര അവാദിന്റെ പേരാണ് മുന്നോട്ട് വച്ചത്. എൻ.സി.പി പിളർപ്പോടെ മഹാവികാസ് അഘാഡിയിൽ ഏറ്റവും വലിയ പാർട്ടി 44 സീറ്റുകളുള്ള കോൺഗ്രസ് ആണ്. ശരത് പവാറിന്റെ സീനിയോറിറ്റിയും നിലവിലെ സാഹചര്യവും മുൻനിർത്തിയാണ് എൻ.സി.പിക്ക് തന്നെ നേതൃപദവി നൽകിയത്. സാധാരണ മുന്നണിയിലെ ഏറ്റവും അംഗബലമുള്ള പാർട്ടിക്ക് നേതൃപദവി നൽകുന്നതാണ് കീഴ്വഴക്കം. പാർട്ടി പുനഃസംഘടന നടത്തിയപ്പോൾ പവാറിന്റെ മകൾ സുപ്രിയ സൂലെ എം.പിക്കൊപ്പം പ്രഫുൽ പട്ടേലിനെയും വർക്കിങ് പ്രസിഡന്റ്‌ ആക്കിയിരുന്നു.

രാജ്യസഭാ എംപി കൂടിയായ പ്രഫുൽ പട്ടേൽ ബി.ജെ.പി മുന്നണിയിൽ ചേക്കേറിയത് അണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രഫുൽ പട്ടേലിനു പകരം പുതിയ വർക്കിങ് പ്രസിഡന്‍റ് വേണമോ എന്ന കാര്യം ആറാം തിയ്യതിയിലെ യോഗത്തിൽ തീരുമാനിക്കും. മഹാരാഷ്ട നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി നടക്കാനിരിക്കെയാണ് എൻ.സി.പിയുടെ പിളർപ്പ്. ഇതോടെ പ്രഫുൽ പട്ടേലിനു മികച്ച വകുപ്പ് നൽകി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...