ആ​ര്‍.​എ​സ്​.എസ് പ്രവര്‍ത്തകന്‍ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കുമാരപുരത്ത് ആ​ര്‍.​എ​സ്​.എസ് പ്രവര്‍ത്തകന്‍ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊലപാതക ശേഷം ഒളിവില്‍ പോയ കു​മാ​ര​പു​രം പൊ​ത്തപ്പ​ള്ളി തെ​ക്ക് ചെ​ട്ടി​ശ്ശേ​രി​ല്‍ വ​ട​ക്കേ​തി​ല്‍ ന​ന്ദു പ്ര​കാശിനെയാണ് (കരിനന്ദു-23) എറണാകുളത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ആറുപേര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി തെ​ക്ക് പീ​ടി​ക​യി​ല്‍ വീ​ട്ടി​ല്‍ ടോം പി.​ തോ​മ​സ് (26), കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി ക​ടൂ​ര്‍ വീ​ട്ടി​ല്‍ വി​ഷ്ണു (29), തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് നി​ഷ ഭ​വ​ന​ത്തി​ല്‍ കി​ഷോ​ര്‍ കു​മാ​ര്‍ (കൊ​ച്ചി രാ​ജാ​വ് -34), കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ല്‍ പ​ട​ന്ന​യി​ല്‍ കി​ഴ​ക്ക​തി​ല്‍ ശി​വ​കു​മാ​ര്‍ (25), കു​മാ​ര​പു​രം എ​രി​ക്കാ​വ് കൊ​ച്ചു പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സു​മേ​ഷ് (33), താ​മ​ല്ലാ​ക്ക​ല്‍ പു​ളി​മൂ​ട്ടി​ല്‍ സൂ​ര​ജ് (20) എ​ന്നി​വ​രെ​യാ​ണ് റിമാന്‍ഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് വ​ലി​യ​പ​റ​മ്പ് ഇ​ട​പ്പ​ള്ളി തോ​പ്പി​ല്‍ ശ​ര​ത്‌ ഭ​വ​ന​ത്തി​ല്‍ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ ശ​ര​ത്‌ ച​ന്ദ്ര​നെ (അ​ക്കു -26) ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 12ഓ​ടെ അ​ക്ര​മി​സം​ഘം കു​ത്തി​ക്കൊ​ന്ന​ത്. ശ​ര​ത്തി​ന്‍റെ സു​ഹൃ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മ​നോജിന് (24) പ​രി​ക്കേ​റ്റിരുന്നു.കാ​ട്ടി​ല്‍ മാ​ര്‍​ക്ക​റ്റ് പു​ത്ത​ന്‍ക​രി ക്ഷേ​ത്ര​ത്തി​ലെ താലപ്പൊലി ഘോഷയാത്രക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോ​ലീ​സ് പറഞ്ഞു. പ്രതികളെല്ലാം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഹരിപ്പാട് സി.ഐ ബിജു വി. നായരുടെ നേതൃത്വത്തില്‍ എസ്.ഐ രാജ്കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ നിഷാദ്, നിസാം, സിദ്ദീഖ്, പ്രേം, വിനോദ്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....